Monday, September 22, 2014

പനി കൂർക്ക

പനി കൂർക്ക...!!!
-------------------
ഇത് നമ്മുടെ നാട്ടിൻ ധാരാളമായി കണ്ടു വരുന്നു..
ഇതിന്റെ ഔഷദ ഗുണം അറിഞ്ഞപ്പോൾ തല കറങ്ങിപ്പോയി ..
ഒരു വിലയുമില്ലാത്ത ഇവനെ കൊണ്ടുള്ള പുതിയ പരിപാടി (ബജി) കൂടി കണ്ടപ്പോൾ..
ഇനി ഇവന് വൻ ഡിമാണ്ട് ആയിരിക്കും...
:
:
:
<<<<അങ്ങനെ പനികൂര്‍ക്ക ബജ്ജി വയറ്റിലായി.. ഇന്നലെ അബ്ദുല്‍ സലാം ഭായ് വല്യ ഗമ കാണിച്ചു വെല്ലു വിളിച്ചപ്പോഴെ വിചാരിച്ചതാ ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം എന്ന്. പക്ഷെ തിന്നു നോക്കിയപ്പോള്‍ സലാമിന് ഒരു സല്യൂട്ട് അടിക്കാന്‍ തോന്നി.. അത്രയും ഗംഭിരം.. പക്ഷെ വാശിയുടെ പേരില്‍ എന്റെ കയ്യില്‍ ആകപ്പാടെ ഒരു ചെറിയ ചെടി ഉണ്ടായിരുന്നതിന്റെ മുക്കാല്‍ ഭാഗം ഇലയും ബജ്ജിയായി.. (കൂടെ ഒന്നു രണ്ടു വഷളചീരയിലയും പ്ലെയിറ്റില്‍ കാണാം) ഇനി ആ ചെടി തളിര്‍ക്കുമോ എന്തോ.. ഒരുപാടു ഔഷധ ഗുണങ്ങള്‍ ഉള്ള പനികൂര്‍ക്ക ശരീരത്തില്‍ എത്തിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ് ഇത്. എണ്ണ കഴിക്കാന്‍ പറ്റാതവര്‍ക്ക് ചമ്മന്തി ഉണ്ടാക്കിയും കഴിക്കാം.. പനികൂര്‍ക്കയില ഒരുപിടി എടുത്തു ഒരു സ്പൂണ്‍ എണ്ണയില്‍ വഴറ്റി (അല്ലെങ്കില്‍ ഒരു മിനിട്ട് ആവി കയറ്റി) അല്പം തേങ്ങയും 2 ചെറിയ ഉള്ളിയും പച്ച /ചുവന്ന മുളകും പുളിയും ഉപ്പും ചേര്‍ത്തരച്ചാല്‍ ഒന്നാന്തരം ചമ്മന്തി റെഡി.
പനികൂര്‍ക്കയുടെ ഒന്നുരണ്ടു ഗുണങ്ങള്‍ ഇതാ..
1. ഇത് പനിക്കും ചുമക്കും കഫക്കെട്ടിനും വയറു വേദനക്കും വളരെ ഫലപ്രദമാണ് .. ഒന്ന് ആവിയില്‍ വാട്ടി നീരെടുത്ത് കുട്ടികള്‍ക്ക് കൊടുക്കാം.
2. ജലദോഷം വന്നാല്‍ പനികൂര്‍ക്കയുടെ ഇല എടുത്തു തിളച്ച വെള്ളത്തില്‍ ഇട്ടു ആവി കൊള്ളാം.. മൂക്കടപ്പ് മാറും... psted by Bindu Suresh ..
:
:
https://www.google.ae/url?sa=t&rct=j&q=&esrc=s&source=web&cd=1&cad=rja&uact=8&ved=0CBsQFjAA&url=http%3A%2F%2Fen.wikipedia.org%2Fwiki%2FPlectranthus_amboinicus&ei=vbwfVNmGGdDB7Abh7oD4Cg&usg=AFQjCNF5cZSZSJXcCo4GSqn7IX4WBwxOew&bvm=bv.75775273,d.d2s

Sunday, September 14, 2014

Old Photos of Madina - some are 100 years old

      PICTURES OF THE CITY OF PROPHET MUHAMMAD (P.B.U.H ) (MADINA MUNAWARA)

DOOR OF MADINA MUNAWRA



 


MASJID AYESHA


 

MASJID URVA


 

 

JANAT AL BAQEEH 1321 Hijri


 

QABAR
SYEDA FATIMA TUZAHRA IN JANAT AL BAQEEH
 

 

OHAD MOUNTAIN


 

 

ENTERANCE OF HARAM-E-NABVI



 

 

ENTERANCE OF QUBA MOSQUE 1325 HIJRI


 

VIEW OF MADINA FROM SHAMI DOOR


 

PICTURES OF OLD MADINA



 

SYEDINA UMMAR MOSQUE 1367 HIJRI


 

QUMAMA MOSQUE


 

QUBA MOSQUE


 


 

REHMAT DOOR OF NABVI MOSQUE IN 1326 HIJRI


 

SLAM DOOR OF NABVI MOSQUE
   




Friday, September 12, 2014

ഹജ്ജിനു ശേഖരിച്ച പണം ദാനം ചെയ്ത സൂഫി വര്യൻ

ഒരിക്കല്‍ പ്രമുഖ സൂഫിവര്യന്‍ അബ്ദുല്ലാഹിബ്‌നു മുബാറക് ഹജ്ജിനായി പുറപ്പെട്ടു. കുതിരപ്പുറത്തായിരുന്നു യാത്ര. നഗരത്തില്‍ നിന്ന് ഒരല്‍പം പിന്നിട്ടപ്പോള്‍ വഴിയുടെ ഓരത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. പെണ്‍കുട്ടി ഒരു ചത്ത പക്ഷിയെ തന്റെ സഞ്ചിയിലാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട അദ്ദേഹം കുതിരയെ നിറുത്തി താഴെ ഇറങ്ങി. ആ പെണ്‍കുട്ടിയുടെ അടുത്തെത്തി ചോദിച്ചു : 'അല്ല മോളേ, ഈ ചത്ത പക്ഷിയെ കൊണ്ട് പോയി നീ എന്ത് ചെയ്യാനാണ്?' ഇത് കേട്ട പെണ്‍കുട്ടി കരയാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു : 'ഞങ്ങളുടെ പിതാവ് ജീവിച്ചിരിപ്പില്ല. ചില അക്രമികള്‍ അദ്ദേഹത്തെ കൊന്ന് കളഞ്ഞു. ഞങ്ങളുടെ മുഴുവന്‍ സമ്പത്തും ആ ദ്രോഹികള്‍ കൊള്ളചെയ്തു.'
കണ്ണീര്‍ തുടച്ചു കൊണ്ട് അവള്‍ തുടര്‍ന്നു, 'ഇപ്പോള്‍ ഞാനും എന്റെ കൊച്ചനുജനും മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് വീട്ടില്‍ വിശപ്പകറ്റാന്‍ ഒന്നുമില്ല. അങ്ങിനെ സഹികെട്ട് വീടിന് വെളിയിലിറങ്ങിയതാണ് ഞാന്‍. വല്ലതും കിട്ടുമോ എന്ന് തിരയുന്നതിനിടയില്‍ ചത്തുകിടക്കുന്ന ഈ പക്ഷിയെ ഞാന്‍ കണ്ടു. എന്റെ കുഞ്ഞനുജന്‍ വീട്ടില്‍ വിശന്ന് വാവിട്ട് നിലവിളിക്കുകയാണ്. പിന്നെ ഞാനൊന്നും ചിന്തിച്ചില്ല. ഈ ശവം കൊണ്ടെങ്കിലും അവന്റെ ജീവന്‍ രക്ഷിക്കണമെന്ന് ഞാന്‍ കൊതിച്ചു. ഈ പക്ഷിയുടെ മാംസം വേവിച്ച് ഞാന്‍ അവന്റെ വിശപ്പകറ്റു. അവന്റെ വയറ് നിറഞ്ഞാല്‍ അവന് സമാധാനത്തോടെ ഉറങ്ങാമല്ലോ.' ഇതും പറഞ്ഞ് പെണ്‍കുട്ടി വീണ്ടും കരയാന്‍ തുടങ്ങി.
ഈ കദനകഥ കേട്ട് അബ്ദുല്ലാഹിബ്‌നു മുബാറകിന്റെ ഉള്ളലിഞ്ഞു. ആ പെണ്‍കുട്ടിയെ വിറകൈകളാല്‍ ചേര്‍ത്തു നിര്‍ത്തി അദ്ദേഹവും കരയാന്‍ തുടങ്ങി. കരച്ചില്‍ ഒരു വിലാപമായി മാറി. ഒരല്‍പം കഴിഞ്ഞ് ഹജ്ജിനായി കരുതിവെച്ച മുഴുവന്‍ തുകയും അദ്ദേഹം തന്റെ സഞ്ചിയില്‍ നിന്ന് പുറത്തെടുത്ത് ആ പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച് കൊടുത്ത് പറഞ്ഞു : 'ഈ പണവുമായി മോള് വീട്ടിലേക്ക് ചെല്ലുക. നിന്റെ കുഞ്ഞനുജന് ആവശ്യമായതൊക്കെ വാങ്ങുക. എപ്പോഴും അല്ലാഹുവിനോട് നന്ദി കാണിക്കുക.'
ഇതും പറഞ്ഞ് ഇബ്‌നു മുബാറക് വന്ന വഴിയെ തിരിച്ച് നാട്ടിലേക്ക് മടങ്ങി.
പട്ടണത്തിലെത്തിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ നോക്കി ചോദിച്ചു : 'അല്ല, താങ്കള്‍ ഹജ്ജിന് പുറപ്പെട്ടതല്ലേ, എന്തേ ഇത്ര പെട്ടന്ന് തിരിച്ചെത്തി?'
'അല്ലാഹു ഈ വര്‍ഷം എന്റെ ഹജ്ജ് സ്വീകരിച്ചിരിക്കുന്നു.' എന്നാണ് അദ്ദേഹമതിന് മറുപടി നല്‍കിയത്

Wednesday, September 10, 2014

സേവനാവകാശ നിയമം... സേവനം ഔദാര്യമല്ല, ജനങള്‍ക്ക് ലഭിക്കാനുള്ള അവകാശമാണ്...

സേവനാവകാശ നിയമം... സേവനം ഔദാര്യമല്ല, ജനങള്‍ക്ക് ലഭിക്കാനുള്ള അവകാശമാണ്...
സേവനാവകാശ നിയമ പ്രകാരം ഓരോ വകുപ്പുകളില്‍ നിന്നും പൊതു ജനത്തിനു ലഭിക്കാനുള്ള സേവനം, അവ ഓരോന്നിനും നിര്‍ണ്ണയിക്കപ്പെട്ട കാല പരിധി (അപേക്ഷിച്ച് കഴിഞ്ഞാല്‍ ലഭിക്കാനുള്ള സമയം), അത് നല്‍കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍, ലഭിച്ചില്ല എങ്കില്‍ അടുത്തതായി പരാതി നല്‍കാനുള്ള ഉദ്യോഗസ്ഥന്‍, അതിനും മറുപടി ലഭിച്ചില്ല എങ്കില്‍ അടുത്തത് പരാതി നല്‍കാനുള്ള ഉദ്യോഗസ്ഥന്‍ എന്നിവരുടെ പേര് വിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ സര്‍ക്കാരിന്റെ താഴെ കാണുന്ന സൈറ്റില്‍ ലഭ്യമാണ്
ഇതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളില്‍ നിന്നും മറ്റും ലഭിക്കാനുള്ള സേവങ്ങല്ങ്ങളുടെ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലഭികാനുള്ള സേവങ്ങളും അവയ്ക്ക് നിര്‍ണ്ണയിക്കപ്പെട്ട സമയ പരിധി, ഉദ്യോഗസ്ഥന്‍ എന്നിവരുടെ വിവരങ്ങള്‍ ഈ സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാണ്.

http://kerala.gov.in/docs/sevanaavakasam.pdf

സേവനാവകാശ നിയമം എന്നാല്‍ എന്ത് ?

സേവനാവകാശ നിയമം എന്നാല്‍ എന്ത് ?

അറിയാത്തവർ അറിയട്ടെ.........
സേവനാവകാശ നിയമം എന്നാല്‍ എന്ത് ???

കൈക്കൂലി ആവശ്യപ്പെട്ടു സേവനം വൈകിക്കുന്നവര്‍ അറിയട്ടെ ഈ നിയമത്തെ കുറിച്ച് സുഹൃത്തുക്കളെ ദയവായി ഷെയര്‍ ചെയ്യു..! ! !

സർക്കാർ സേവനങ്ങൾക്കായി സാധാരണക്കാർ ആഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമാണ് സേവനാവകാശ നിയമം.പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക.ഓരോ സർക്കാർ സേവനത്തിനും സമയപരിധി നിർണയിക്കുക.സേവനം സമയബന്ധിതമായി ജനങ്ങൾക്കു നൽകുക.വാണിജ്യ, വ്യാപാര സേവനങ്ങൾ ഉറപ്പാക്കുക. നിർധനർക്കും അധസ്ഥിത വിഭാഗങ്ങൾക്കുമുള്ള സേവനങ്ങൾക്കു മുൻഗണന നൽകുകാ.കൈക്കൂലി ആവശ്യപ്പെട്ടു സേവനം വൈകിക്കാനുള്ള പ്രവണത ഇല്ലാതാക്കുക.ഭരണ സുതാര്യത ഉറപ്പുവരുത്തുക.സർക്കാർ ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്ത ബോധവും കാര്യക്ഷമതയും ഉണ്ടാക്കിയെടുക്കുക.സർക്കാർ സേവങ്ങൾ ലഭിക്കുക എന്ന ജനങ്ങളുടെ മൌലികാവകാശം പ്രാവർത്തികമാകുക ഇതെക്കേ ആണ് ഈ നിയമം ലക്ഷ്യമിടുന്നത്.

ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.
ഇൻഡ്യയിൽ മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ബീഹാർ, ജാർഖണ്ഡ്, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ സേവനാവകാശ നിയമം നടപ്പാക്കിയിട്ടുണ്ട്‌. വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമവും ജനങ്ങളുടെ അവകാശവും ഭരണസുതാര്യതയും ഉറപ്പുവരുത്തുന്നു. ആയതിനാൽ സേവനാവകാശ നിയമത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തമായ നിയമങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.കേരള സംസ്ഥാന സേവനാവകാശ നിയമം 2012-ല്‍പ്രബല്യത്തിൽ വന്നു.

ഈ നിയമ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്നു. ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിക്കുന്ന സമ്പ്രദായമാണ് ഇതിൽ ശ്രദ്ദേയം. ഈ നിയമം നടപ്പിലാക്കാൻ ഒരു നിയുക്ത ഉദ്യോഗസ്ഥനും രണ്ട് അപ്പലേറ്റ്‌ അതോറിറ്റിയുണ്ടാവും. പൗരന്മാർക്കു സേവനം നൽകുന്നതിനാണ്‌ ഇവ പ്രഥമ പരിഗണന നൽകുന്നത്‌. നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 5000 രൂപ വരെ പിഴശിക്ഷ നൽകാൻ സേവനാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.
സേവനം എന്നത് ഈ നിയമത്തിന്റെ 2-)0 വകുപ്പിൽ നിർവ്വചിച്ചിട്ടുണ്ട്.സേവനം എന്നാൽ, തൽസമയം പ്രാബല്യത്തിരിക്കുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമോ അതാത് സമയം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരമോ ഏതെങ്കിലും സർക്കാർ വകുപ്പോ അതിനു കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനമോ അല്ലെങ്കിൽ ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനമോ അല്ലെങ്കിൽ ഒരു നിയമാധിഷ്ടിത നികായമോ ജനങ്ങൾക്ക് പ്രധാനം ചെയ്യേണ്ടതായ 3-)0 വകുപ്പിൽ വിജ്ഞാപനം ചെയ്യപ്പെടാവുന്ന ഏത്ര്ങ്കിലും സേവനമാണ് . സേവനാവകാശം എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സേവനം ലഭിക്കുന്നതിന് അരഹതയുള്ള ഒരാൾക്കുള്ള അവകാശമാണ്.
ഒരാളിൽ നിന്നും സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ലഭിച്ചാൽ നിയുക്ത ഉദ്യോഗസ്ഥൻ ആ സേവനം നൽകുകയോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ആ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ഇപ്രകാരം അപേക്ഷ നിരസിക്കുമ്പോൾ അദ്ദേഹം അതിനുള്ള കാരണങ്ങൾ രേഖാമൂലം വിവരിക്കേണ്ടതാണ്. കൂടാതെ അപേക്ഷിക്കുന്ന ആൾക്ക് നിർബന്ധമായും റസീപ്റ്റ് നൽകേണ്ടതുമാണ്. അപേക്ഷ തീർപ്പാക്കാൻ എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ അക്കാര്യം ഉദ്യോഗസ്ഥൻ (ഫോം നമ്പർ -1) രേഖപ്പെടുത്തേണ്ടതാണ്.അപേക്ഷ ലഭിച്ച തിയതി മുതൽ നിശ്ചിത സമയ പരിധി ആരംഭിക്കുന്നതാണ്. അപേക്ഷകൻ രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ രേഖകൾ ഹാജരാക്കിയ തിയതി മുതല്ക്കാകും സമയ പരിധി തുടങ്ങുക. കാലാവധി കണക്കാക്കുമ്പോൾ പൊതു അവധി കൂട്ടുവാൻ പാടില്ല.

നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കിയില്ലെങ്കിലോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതോ ആയ ഒരാൾക്ക് ഒന്നാം അപ്പീൽ അധികാരി മുമ്പാകെ അപേക്ഷ നിരസിച്ച അല്ലെങ്കിൽ നിശ്ചിത സമയ പരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ ബോധിപ്പിക്കുവാൻ കഴിയാത്തതിന് അപ്പീൽ വാദിക്ക് മതിയായ കാരണമുണ്ടെങ്കിൽ ആ അധികാരിക്ക് 30 ദിവസത്തിനു ശേഷമുള്ള അപേക്ഷയും സ്വീകരിക്കാവുന്നതാണ്. ഒന്നാം അപ്പീൽ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കാലയളവിനുള്ളിൽ സേവനം നൽകാൻ കൽപ്പിക്കുകയോ അല്ലെങ്കിൽ അപ്പീൽ തള്ളുകയോ ചെയ്യാവുന്നതാണ്. ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനം സങ്കടകരമായ ആൾക്ക് ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനത്തിന്റെ തിയ്യതി മുതൽ 60 ദിവസത്തിനുള്ളിൽ രണ്ടാം അപ്പീൽ അധികാരെ മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. എന്നാൽ സമയപരിധിക്കുള്ളിൽ അപ്പീൽ ഫയലാക്കുവാൻ സാധിക്കാത്തതിന് മതിയായ കാരണം ബോധിപ്പിക്കുകയാണെങ്കിൽ അവധിക്ക് ശേഷവും അപ്പീൽ സ്വീകരിക്കുന്നതാണ്. രണ്ടാം അപ്പീൽ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് ഒരു നിശ്ചിത കാലയളവിൽ സേവനം ലഭ്യമാക്കുവാൻ നിർദ്ദീശിക്കുകയോ അല്ലെങ്കിൽ അപ്പീൽ നിരസിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ 8-)0 വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ ചുമത്താവുന്നതാണ്.

മതിയായതും യുക്തിസഹമായ കാരണങ്ങളില്ലാതെ സേവനം നൽകുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയാൽ രണ്ടാം അപ്പീൽ അധികാരിക്ക് രേഖാമൂലമുള്ള ഒരു ഉത്തരവു വഴി കാരണങ്ങൾ വിവരിച്ചു കൊണ്ട് നിയുക്ത ഉദ്യോഗസ്ഥനുമേൽ 500 രൂപയിൽ കുറയാത്തതും 5000/- രൂപയിൽ കൂടാത്തതുമായ ഒരു പിഴ ചുമത്താവുന്നതാണ്.നിയുക്ത ഉദ്യോഗസ്ഥൻ സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ ഇപ്രകരം താമസം വരുത്തിയ ഓരോ ദിവസത്തിനും 250/- രൂപ നിരക്കിൽ പരമാവധി 5000/- രൂപ വരെ പിഴ ഈടാക്കാവുന്നതാണ് 5000/- രൂപയെന്ന പരിധിക്കു ശേഷം മറ്റ് ശിക്ഷണ നടപടികളും സ്വീകരിക്കും

ജനന സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,
വാസസ്ഥല സർട്ടിഫിക്കറ്റ്,മരണ സർട്ടിഫിക്കറ്റ്,വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ,വീടുകൾക്കുള്ള ജലവിതരണ കണക്ഷൻ,റേഷൻ കാർഡ് നൽകൽ,പൊലീസ് സ്‌റ്റേഷനിൽ നൽകുന്ന പരാതിക്കു രസീത്,എഫ്.ഐ.ആർ പകർപ്പ് നൽകൽ,ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ സത്വര ഇടപെടൽ, സമയബന്ധിതമായ പാസ്‌പോർട്ട് വെരിഫിക്കേഷൻ, സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ.ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സേവനങ്ങൾ, പാസ്പോർട്ട് അന്വേഷണം,പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അന്വേഷണം,പരാതി സ്വീകരിച്ചുകൊണ്ട് രസീത് നൽകൽ,പ്രഥമ വിവര റിപ്പോർട്ടിന്‍റെ പകർപ്പ്,പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,ആയുധങ്ങളും സ്ഫോടക വസ്തുക്കളും സംബന്ധിച്ച ലൈസൻസ്,മൈക്ക് പ്രവർത്തിപ്പിക്കാനുള്ള അനുവാദം,ഘോഷയാത്രയ്ക്കുള്ള അനുവാദം നൽകൽ,ജോലി സംബന്ധമായ വെരിഫിക്കേഷൻ,വിദേശികളുടെ രജിസ്ട്രേഷൻ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടക്കി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് സമൻസുകൾ നൽകുന്നതും വാറൻഡുകൾ നടപ്പാക്കുന്നതും സംബന്ധിച്ച്,പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതിയിൻമേലുള്ള അന്വേഷണം എന്നിവയാണ് ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്ന പൊലീസ് സേവനങ്ങൾ ...

കടപ്പാട് : Deepu S Nair Kovalam
കേരളത്തില്‍ മാറ്റത്തിനു സമയമായി....
വരൂ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാം .....!!

ഗള്‍ഫിലെ മൂട്ടകള്‍ . (കഥ)

ഗള്‍ഫിലെ മൂട്ടകള്‍ . (കഥ)  

 മൂട്ട കാരണം ഉറക്കം നഷ്ട്ടപ്പെട്ടില്ലാത്ത ഏതെങ്കിലും ഒരു ഗള്‍ഫുകാരന്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല...ഗള്‍ഫില്‍ ഇതൊരു ആഗോള പ്രതിഭാസമാണ്...  അതുകൊണ്ട് തന്നെ ഈ കഥ വായിച്ചപ്പോള്‍ കോപ്പി അടിക്കാന്‍ തോന്നി, മാന്യമായ രീതിയില്‍ എഴുതിയ ഇരയുടെ പേര് വെച്ച് തന്നെ

ഗള്‍ഫിലെ മൂട്ടകള്‍ . (കഥ) - നസറുദ്ധീന്‍ മണ്ണാര്‍ക്കാട്
https://www.facebook.com/nasrudeen.Mannarkkad


കാരുണ്യവാനായ ദൈവം എന്തിനാണ് ഈ മൂട്ടകളെ സൃഷ്ടിച്ചത്?എന്തിനായിരിക്കാം അവയെ ഒരു ജീവിത മാര്‍ഗം തേടി കടല്‍ കടന്നു ഈ മണലാരണ്യത്തില്‍ എത്തിയ അനേകായിരങ്ങള്‍ക്കിടയില്‍ വിന്യസിച്ചത്?

ചിന്തകളെല്ലാം ഈ പ്രപഞ്ചത്തിലെ മൂട്ടയെന്ന ഒരു ജൈവ ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.ഉറക്കിലും ഉണര്‍വിലും ചിന്തകളും സ്വപ്നങ്ങളും മൂട്ടയെന്ന ഒരു മഹാ ജൈവ പ്രതിഭാസതിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുന്നു.

ബാല്യ കാലങ്ങളിലെ ഓര്‍മ്മകളില്‍ ഗള്‍ഫിന് വര്‍ണ്ണ കടലാസുകളില്‍ പൊതിഞ്ഞു നീട്ടിയ ഗള്‍ഫ്‌ മുട്ടായിയുടെ മധുരമായിരുന്നു....കണങ്കാലിന്റെ വെളുപ്പ്‌ കാണക്കെ ലുങ്കി മടക്കിയുടുത്ത് ഗള്‍ഫിന്റെ പകിട്ട് കാട്ടി നടക്കുമായിരുന്ന ദുബായ് മമ്മാലിക്കയുടെ അത്തറിന്റെ നറുമണമായിരുന്നു.അരുമ്പി തുടങ്ങിയ പഴയ ആല്‍ബങ്ങളിലെ ഫോട്ടോകളിലെ നിറക്കൂട്ടുകളായിരുന്നു.........

നാല് കൊല്ലങ്ങള്‍ക്ക് മുന്‍പ് മൂത്ത പെങ്ങളുടെ കല്യാണത്തിന്റെ കടം വീട്ടാനാണ് കടല്‍ കടന്നു ഈ മണലാരണ്യത്തില്‍ എത്തിയത്... അന്ന് മുതലാണ് പൊള്ളുന്ന ജീവിതാനുഭാവങ്ങളിലേക്ക് മണലാരണ്യത്തിലെ കനത്ത ചൂടും രാത്രികളിലെ ഏകാന്തതയിലേക്ക് മൂട്ടകളുടെ വിഹാരവും കടന്നു കൂടിയത്...സര്‍വത്ര മൂട്ടകള്‍!സര്‍വ്വ വ്യാപികള്‍ !! സര്‍വ്വ സംഹാരികള്‍ !!! ഹൊ!!!!

പകല് മുഴുവന്‍ കത്തുന്ന സൂര്യന് കീഴില്‍ ചോര നീരാക്കിയ അധ്വാനം....രാത്രിയോ? ലൈറ്റണച്ചു കിടന്നാലുടന്‍ എവിടെ നിന്നോ ഇരമ്പി ഇരച്ചു വന്ന് ചോര കുടിക്കുന്ന മൂട്ടകളെന്ന വിനാശകാരികള്‍.... ദേഹം മുഴുവന്‍ അരിച്ചു നടന്ന് ചോര കുടിച്ചു വയര്‍ നിറച്ച്‌ അവ സ്വയം പിന്തിരിയണം ഒരു പോള കണ്ണടക്കാന്‍ .....രാത്രിയുടെ അവസാന യാമങ്ങളില്‍ എപ്പോഴെങ്കിലും ആവുമത്.....

മൂട്ടകള്‍, ചെമമണ്ണ് തേച്ച പഴയ പനമ്പ് കെട്ടിയ കുടിലിലെ കുട്ടിക്കാലം ഓര്‍മിപിച്ചു.....ആ ചുമരിലെ കുഞ്ഞു മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന മൂട്ടകളെ ചിമ്മിനി വിളക്കിന്‍റെ നുറുങ്ങു വെട്ടത്തില്‍ വേട്ടയാടിയിരുന്ന വല്ലുമമയെ ഓര്‍മിപ്പിച്ചു അവരുടെ തിമിര കണ്ണുകളെയും ഞരമ്പ് തെളിഞ്ഞ കൈകളെയും പരുക്കന്‍ വിരല്‍ തുമ്പുകളില്‍ പറ്റി ചേര്‍ന്ന ചോരയും അതിന്റെ രൂക്ഷമായ മണത്തെയും ഓര്‍മിപിച്ചു ........

മൂട്ടകള്‍, ഒത്തു പള്ളി മോല്ലാക്കയെയും അവിടവിടം രക്തം കട്ട പിടിച്ചു കിടന്ന അരുമ്പി തുടങ്ങിയ മുഷിഞ്ഞ വെള്ള കുപ്പയത്തെയും നെറ്റിയിലെ തഴമ്പിനെയും മുഖത്തെ ച്ചുളിവുകളെയും ഓര്‍മിപ്പിച്ചു.....
അപ്പോഴൊക്കെ പരേതാത്മക്കള്‍ക്ക് പര ലോക സൌഖ്യവും മൂട്ടകള്‍ക്ക്‌ ശാപവും ചൊരിഞ്ഞു.

ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്കുള്ള ഇടവിട്ടുള്ള യാത്രകളിലുടനീളം മൂട്ടകളെ കുറിച്ചുള്ള ചിന്തകള്‍ അലോസരപെടുതിയിരുന്നു... ചിലപ്പോള്‍ നഗര പ്രാന്തങ്ങളിലേക്ക്, ചിലപ്പോള്‍ പോര്‍ട്ടബിള്‍ ക്യാബിനുകളിലെക്ക്, മറ്റു ചിലപ്പോള്‍ മണലാരണ്യത്തിലെ വിജനമായ വെളിമ്പുറങ്ങളിലേ ഇരുട്ടിന്‍റെ ഇരുട്ടിലേക്ക്..... എല്ലായിടത്തും അസംഖ്യം മൂട്ടകള്‍ ആഹാരവും ജീവ രക്തവും തേടി കാത്തിരിക്കുന്നുണ്ടായിരുന്നു.

ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്കുള്ള ഇടവിട്ടുള്ള യാത്രകളിലുടനീളം മൂട്ടകളെ കുറിച്ചുള്ള ചിന്തകള്‍ അലോസരപെടുതിയിരുന്നു... ചിലപ്പോള്‍ നഗര പ്രാന്തങ്ങളിലേക്ക്, ചിലപ്പോള്‍ പോര്‍ട്ടബിള്‍ ക്യാബിനുകളിലെക്ക്, മറ്റു ചിലപ്പോള്‍ മണലാരണ്യത്തിലെ വിജനമായ വെളിമ്പുറങ്ങളിലേ ഇരുട്ടിന്‍റെ ഇരുട്ടിലേക്ക്..... എല്ലായിടത്തും അസംഖ്യം മൂട്ടകള്‍ ആഹാരവും ജീവ രക്തവും തേടി കാത്തിരിക്കുന്നുണ്ടായിരുന്നു.

പ്രവാസത്തിന്‍റെ ആദ്യ നാളുകളില്‍ അല്പം ചെറുത്തു നില്പ് നടത്തി നോക്കിയിരുന്നു ......അതിനായി ആദ്യം മുഷിഞ്ഞു നിറം മങ്ങിയ പഴയ ബെഡ് ഷീറ്റ് മാറ്റി തൂവെള്ള നിറമുള്ള മറ്റൊന്ന് വാങ്ങി....ബെഡിന്റെ മുക്കു മൂലകളില്‍ ഒളിഞ്ഞിരിക്കുന്ന മൂട്ടകളെ തിരഞ്ഞു പിടിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം ആണത്.

റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് കനത്ത ഇരുട്ട് പരക്കുമ്പോള്‍ ഇരമ്പി ഇരച്ചു വരുന്ന മൂട്ടകളെ മൊബൈലിലെ ടോര്‍ച് ഓപ്ഷന്‍ ഓണ്‍ ചെയ്ത് പിടികൂടുകയായിരുന്നു അടുത്ത പടി. ഒന്ന് രണ്ടെണ്ണത്തിനെ പിടികൂടുമ്പോഴേക്ക് ബാക്കിയുള്ളവ ഓടി മറയും.. പിടി കൂടിയവയെ ബെഡിന്റെ മെറ്റല്‍ ഫ്രൈമുകളില്‍ അമര്‍ത്തി പ്രതികാരം തീര്‍ക്കും.....ഓടി മറഞ്ഞവയെ പിന്തുടരാതെ ടോര്‍ച് ഓഫ് ചെയ്ത് ഊഴം കാത്തു കിടക്കും.

ആ പോരാട്ടം അധിക കാലം നീണ്ടു നിന്നില്ല. സഹാവാസിയായ ഒരു പരുക്കന്‍ പത്താനിയുടെ മുരള്‍ച്ചയില്‍ അതവസാനിച്ചു.

"ലൈറ്റ് ബന്ദ് കരോ ഭായ്..."

മൊബൈല്‍ ടോര്‍ച് ഓഫ് ചെയ്ത് ഉറങ്ങാനാണ് അവന്‍റെ ഉത്തരവ്... പുഷ്തു ഭാഷയില്‍ പിന്നെയും എന്തോക്കൊയോ അവന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു.... ലൈറ്റ് ഓഫ്‌ ചെയ്ത് മിണ്ടാതെ കിടന്നു കുറെ നേരം. പിന്നീടെപ്പോഴോ ഇരമ്പി ഇരച്ചു വന്ന ഒന്നു രണ്ടു മൂട്ടകളെ തപ്പി പിടിച്ച് അവന്‍ കിടന്നുറങ്ങുന്ന ബെഡ് സ്പൈസ് നോക്കി എറിഞ്ഞ് അരിശം തീര്‍ത്തു അന്ന് .

മറ്റൊരിക്കല്‍ ചെയ്തത് ഒരറ്റ കൈ പ്രയോഗമായിരുന്നു. ഒരു തരം ബോംബു സ്ഫോടനം. ഒരു പുലര്‍ച്ചയ്ക്ക്, പ്രവാസികള്‍ക്കിടയില്‍ ബോംബ്‌ എന്ന് ഓമന പേരിട്ടു വിളിക്കുന്ന വിഷപ്പുക വമിക്കുന്ന ഒരു കുന്ത്രാണ്ടം കത്തിച്ചു വെച്ചു മുറിയില്‍. അന്ന് ഉച്ച ചൂടില്‍ ഉരുകി ഒലിക്കുമ്പോഴും മനസ്സ് നിറഞ്ഞു തുടിക്കുകയായിരുന്നു ...മൂട്ടയില്ലാത്ത ഗള്‍ഫിലെ ഒരു രാത്രിയെ കുറിച്ച് അന്ന് പകല് മുഴുവന്‍ ദിവാ സ്വപ്നം കണ്ടു. വിഷപ്പുക ശ്വസിച്ചു ചാവട്ടെ എല്ലാം!!

അന്ന് വൈകീട്ട് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച നയനാന്ദകരമായിരുന്നു. മൂട്ടയും പാറ്റയും എന്ന് വേണ്ട സകലമാന ജൈവ ജാലങ്ങളും ചത്ത്‌ കിടക്കുന്നു....
മതി മറന്ന് ആനന്ദ നൃത്തം ചവിട്ടി... വെറുതെ രണ്ട് മൂന്നു തവണ തലകുത്തി മറിഞ്ഞു.ചൂളമടിച്ചു.പത്താനിയെ നോക്കി വെറുതെ കൊഞ്ഞനം കാട്ടി.

അന്ന് രാത്രി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്നു... തിരിഞ്ഞും മറിഞ്ഞും വെറുതെ കിടന്ന് സ്വയം ആഹ്ലാദിച്ചു......

പ്രതീക്ഷകളെ അപ്പാടെ തകിടം മറിച്ച് അന്ന് രാത്രി പിന്നെയും ചാവേറക്രമണങ്ങള്‍ ഉണ്ടായി.സ്ഫോടന പരമ്പരയെ അതിജീവിച്ച ഒരു പറ്റം മൂട്ടകള്‍ പ്രതികാര ദാഹം തീര്‍ത്തു...വിധവകളും കുട്ടികളും എന്നു വേണ്ട, പടുക്കിളവന്‍ മൂട്ടകള്‍ വരെ അന്ന് കുഞ്ഞു മാളങ്ങള്‍ വിട്ട് പുറത്തിറങ്ങി സംഹാര താണ്ടാവമാടി.പിന്നീട് അത്തരം പോരാട്ടങ്ങള്‍ക്കൊന്നും മുതിരാതെ ആയുധം വെച്ച് സ്വയം കീഴടങ്ങി അനിവാര്യമായ ശരശയ്യയില്‍ കിടന്നുകൊടുക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു വേറെ.

റൂമിലെ നിവാസികളുടെ എണ്ണം നാലില്‍ നിന്നും എട്ടാക്കി ഉയര്‍ത്തിയപ്പോള്‍ ഏറെ സന്തോഷവും സമാധാനവും തോന്നി.ഏറ്റവും ചുരുങ്ങിയത് മൂട്ടകളുടെ കടി വീതം വെച്ച് പോകുമല്ലോ? ആ പ്രതീക്ഷയും അധികം വൈകാതെ തകിടം മറിഞ്ഞു.ഇരകളുടെ ബാഹുല്യം മൂട്ടകളെ പതിന്‍മടങ്ങ്‌ കരുത്തരാക്കി.അവ അസംഖ്യം പെറ്റു പെരുകി.

ഒരു തരം വൈരാഗ ബുദ്ധിയോടെ, ഒരു തരം അറപ്പോടെ മൂട്ടകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി പിന്നീട്.

കൂടിയതും കുറഞ്ഞതുമായ താപ നിലകളില്‍ ജീവിക്കാന്‍ അവയ്ക്ക് കഴിയുമെന്ന തിരിച്ചറിവ് ഉള്‍ക്കിടിലമുണ്ടാക്കി... ശരാ ശരി ഒരു മൂട്ടയുടെ ആയുസ്സ് അഞ്ചു വര്‍ഷമാണെന്നും ഒരു തുള്ളി ചോര പോലും കുടിക്കാതെ ഒരു വര്ഷം വരെ അവയ്ക്ക് ജീവിക്കനാവുമെന്നുമുള്ള വിവരങ്ങള്‍ ഇടി വെട്ടും പേമാരിയുമുണ്ടാക്കി.....തീക്കാറ്റ് അടിച്ചു.... ശത കോടി കിലോമീറ്റര്‍ വ്യാസമുള്ള ഈ പ്രപഞ്ചത്തില്‍ മൂട്ടകളെന്ന മഹാ വിസ്മയം ഉഗ്ര രൂപികളായ പോലെ ..

മൂട്ടകള്‍ക്ക്‌ മുന്‍പില്‍ പാവം മനുഷ്യന്‍ എത്രയോ നിസ്സഹായന്‍!!

ഒരു തരം കണ്ണ് രോഗം പോലെ നോക്കുന്നിടത്തെല്ലം മൂട്ടകള്‍ ഉണ്ടെന്ന ഒരു തോന്നല്‍... തൂണിലും തുരുമ്പിലും പാതയോരങ്ങളിലും വമ്പന്‍ കെട്ടിടങ്ങളുടെ ഉച്ചിയിലും എന്നു വേണ്ട പ്രാണ വായുവില്‍ പോലും മൂട്ടകള്‍!!

കനവുകളിലും നിനവുകളിലും എല്ലാം മൂട്ടകളെന്ന മഹാ വിസ്മയതിന്റെ ജനിതക രഹസ്യങ്ങള്‍ തേടി. മൂട്ടകളെ കുറിച്ചുള്ള പഠനം പിന്നെയും നീണ്ടു..

എങ്ങനെയായിരിക്കാം വരാനിരിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി; നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കൊടും ചൂടും ശൈത്യവുമുള്ള ഈ മണല്‍ കാട്ടില്‍ മൂട്ടകള്‍ കാത്തു കിടന്നത്??

എങ്ങനെയായിരിക്കാം പ്രവാസികള്‍ എത്തുന്നതിനു മുന്‍പ് ഏറെ കുറെ വിജനമായ ഇവിടെ മൂട്ടകള്‍ എത്തി ജീവിച്ചത്.????

അതോ പ്രവാസികല്‍ക്കൊപ്പം കടല്‍ കടന്ന് ഈ മണ്ണിലേക്ക് ചേക്കേറിയതാവുമോ ഈ മൂട്ടകളും.??

അങ്ങനെയാണെങ്കില്‍ മൂട്ടകളും പ്രവാസികളാണ്.......????

ലോഞ്ചുകളിലും മറ്റും പതിറ്റാണ്ട്കള്‍ക്ക് മുമ്പ് ഇവിടേയ്ക്ക് വന്ന ആദ്യ കാല പ്രവാസികള്‍ക്കൊപ്പം മൂട്ടകളും അവരെ അനുഗമിച്ചിരിക്കാം.....

അവരുടെ കൊച്ചു കൊച്ചു ലഗേജുകളില്‍, കുപ്പായ കീശകളില്‍, ബംഗാളികളുടെ മുഷിഞ്ഞ മാറാപ്പുകളില്‍, പത്താനികളുടെ നിറം മങ്ങിയ കുര്‍തകളില്‍.... അങ്ങനെ .... അങ്ങനെ....

അങ്ങനെയാണെങ്കില്‍ മൂട്ടകളിലും വൈവിധ്യം കണ്ടേക്കാം.... മലബാറി മൂട്ടകള്‍....ബംഗാളി മൂട്ടകള്‍......ശ്രീലങ്കന്‍ മൂട്ടകള്‍...... ഫിലിപ്പൈനി മൂട്ടകള്‍....എല്ലാവരും പ്രവാസികളാണ്.......

തലമുറകളിലേക്ക് നീളുന്ന കര്‍മ്മ കാണ്ഡം എവിടെയൊക്കെയോ
കെട്ടു പിണഞ്ഞു കിടക്കുന്നു...... തലമുറകളിലൂടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന രക്ത ബന്ധം പോലെ.....
മനസ്സിലേക്ക് ഒരു തണുപ്പ് അരിച്ചിറങ്ങുന്നതു പോലെ..ആ തിരിച്ചറിവിന്‍റെ സുകൃത ബോധത്തില്‍ പിന്നീടൊന്നും അറിഞ്ഞില്ല....ഒന്നും.... ( ശുഭം)

(ഞാന്‍ ഓണ്‍ലൈനില്‍ എഴുതിയ ആദ്യത്തെ കഥ. 2011 ലാണ് ആദ്യമായി പോസ്റ്റ്‌ ചെയ്തത്. )

മുട്ടത്തെ കുറിച്ച് അല്‍പ്പം

മുട്ടത്തെ കുറിച്ച് അല്‍പ്പം  

കണ്ണൂര്‍ ജില്ലയിലെ മടായി പഞ്ചായത്തില്‍ ഉള്‍പെടുന്ന അതി മനോഹരമായ ഒരു ഗ്രാമമാണ് മുട്ടം.ചുറ്റും കനാലുകളും,പുഴകളും ഈ ഗ്രാമത്തെ സുന്ദരിയാക്കുമ്പോള്‍ തെങ്ങിന്‍ തോപ്പുകള്‍പച്ചപുതപ്പിചിരിക്കുന്നു.ശുദ്ദ വായുവും,കൊടും വേനലിലും വറ്റാത്ത ജലസ്രോതസ്സും ഈ ഗ്രാമത്തിന്റെ പ്രത്യേഗതയാണ്. പള്ളികളും കുളക്കടവുകളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും,എല്ലാമെല്ലാം നിറഞ്ഞ നില്‍കുന്ന ഗ്രാമം ‍.
ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന മരങ്ങള്‍ .‌ ഇവിടുത്തെ കാഴ്‌ച്ചകള്‍ക്കും കുളത്തിനും മഴയ്ക്കും ചിത്രശലഭങ്ങള്‍ക്കും എന്തിന് കാറ്റിനു പോലും എന്തോ ചില പ്രത്യേകതകളുണ്ട്. മറ്റെവിടെയും കാണാത്ത ചില പ്രത്യേകതകള്‍. ഏഴിമലയെ തഴുകി കടല്‍ക്കാറ്റ് നിറുത്താതെ വീഷികൊണ്ടിരിക്കും .. മുട്ടം ഗ്രാമത്തിന്‍റെ പടിഞ്ഞാറ് വശത്തേക്ക് നോക്കിയാല്‍ ആകാശത്തെ ചുമ്പിച്ചു നില്‍ക്കുന്ന ഏഴിമല കാണാം കടൽനിരപ്പിന് 286 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴിമല നമ്മോടു പറയാന്‍ ഒരുപാട് ചരിത്രം ഉണ്ട് ..
ഒരു തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല 11-ആം നൂറ്റാണ്ടിലെ ചോള-ചേര രാജാക്കന്മാരുടെ പ്രധാന യുദ്ധക്കളമായിരുന്നു. ഉത്തരകേരളത്തിലെ എഴുതപ്പെട്ട ചരിത്രം ഉള്ള സ്ഥലങ്ങളിൽ പുരാതനമായ ഒരു സ്ഥലമാണ് ഏഴിമല... മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട ഏഴിമലയില്‍ ഏഷ്യയിലെ ഏറ്റവും വലിയ നാവിക സേനാ അക്കാദമി സ്ഥിതി ചെയ്യുന്നു മുസ്ലീം നവോദ്ധായകനായിരുന്ന ഷെയ്ഖ് അബ്ദുൾ ലത്തീഫിന്റെ ഭൌതീകാവശിഷ്ടങ്ങൾ ഉണ്ട് എന്നു വിശ്വസിക്കുന്ന ഒരു പുരാതന പള്ളി ഇവിടെയുണ്ട്. ദുർല്ലഭമായ ഔഷധ ചെടികൾ ഏഴിമലയിലുണ്ട്.
ഏഴിമലയിലെ മൗണ്ട് ഡെലി വിളക്കുമാടം (ലൈറ്റ് ഹൌസ്) പുരാതനവും പ്രശസ്തവുമാണ് മുട്ടത്തിന്റെ കിഴക്ക് നോക്കിയാല്‍ വിശാലമായി പറന്നു കിടക്കുന്ന മാടായി പാറ കാണാം.. മാടായി പാറയില്‍ നിന്ന് നോകിയാല്‍ ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു.
തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്.
വേനൽകാലത്തു് പാറയിലെ പുല്ലുകൾകരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. പോർച്ചുഗീസുകാർ ലാൻഡ്‌ ഓഫ്‌ ബർണിങ്‌ ഫയർ എന്ന് വിളിച്ചിതിൽ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിനു് എരിയുന്ന പുരം എന്നർത്ഥം വരുന്ന എരിപുരം എന്ന സ്ഥലപേരുണ്ടായത

Signs Before the End of The World

Signs Before the End of The World
The exact time of the Doomsday is given neither in Qur’an nor in Hadith. But Prophet Muhammad (pbuh) have pointed out the distinctive signs in Hadiths and in Qur’anic verses, which will happen near to the last hour constantly warned the believers for the appointed day.
There are major and minor signs that point to the Doomsday event. Here are 68 minor signs and 12 major signs before the Doomsday.
The Major Signs:
Although they appear here in no particular order, it is important to point out that the Prophet (peace be upon him) said that these last, major signs will follow each other like pearls falling off of a necklace…
  1. Coming of Masih ad-Dajjal (The AntiChrist)
  2. Arrival of The Mahdi
  3. The appearance of Masih al-Isa (Jesus Christ), the son of Mary (peace be upon him)
  4. Yajuj and Majuj (Gog and Magog)
  5. The destruction of the Kabah and the recovery of its treasure
  6. Emergence of the Beast
  7. The smoke
  8. Three major landslides (one in the East, one in the West, and one on the Arabian peninsula)
  9. The wind will take the souls of the believers
  10. The rising of the sun from the west
  11. The fire will drive the people to their final gathering place
  12. Three blasts of the trumpet (fear & terror, death, resurrection)
The Minor Signs:
  1. The disappearance of knowledge and the appearance of ignorance (Bukhari, Muslim, Ibn Majah, & Ahmad)
  2. Books/writing will be widespread and (religious) knowledge will be low (Ahmad)
  3. Adultery and fornication will be prevalent (The Prophet, peace be upon him, said that this has never happened without new diseases befalling the people, which their ancestors had not known.) (Bukhari, Muslim, Ibn Majah, & Al-Haythami)
  4. When fornication becomes widespread among your leaders (The Prophet, peace be upon him, said that this will happen when the people stop forbidding evil) (Ibn Majah)
  5. Adultery and fornication will be performed in the open
  6. The consumption of intoxicants will be widespread (Bukhari & Muslim)
  7. Women will outnumber men……eventually 50:1 (Bukhari, Muslim, & Ahmad)
  8. Killing, killing, killing (Bukhari, Muslim, Ibn Majah, & Ahmad)
  9. The nations of the earth will gather against the Muslims like hungry people going to sit down to a table full of food. This will occur when the Muslims are large in number, but “like the foam of the sea”.
  10. People will beat others with whips like the tails of oxen (Muslim) ?The Slave Trade
  11. The children will be filled with rage (at-Tabarani, al-Hakim)
  12. Children will be foul (at-Tabarani, al-Hakim)
  13. Women will conspire (at-Tabarani, al-Hakim)
  14. Rain will be acidic or burning (at-Tabarani, al-Hakim)
  15. Children of fornication will become widespread or prevalent (at-Tabarani, al-Hakim)
  16. When a trust becomes a means of making a profit (at-Tirmidhi, Al-Haythami)
  17. Gains will be shared out only among the rich, with no benefit to the poor (at-Tirmidhi)
  18. Paying zakat becomes a burden and miserliness becomes widespread; charity is given reluctantly (at-Tirmidhi & Al-Haythami)
  19. Miserliness will be thrown into the hearts of people (Bukhari)
  20. Episodes of sudden death will become widespread (Ahmad)
  21. There will be people who will be brethren in public but enemies in secret (He was asked how that would come about and replied, “Because they will have ulterior motives in their mutual dealings and at the same time will fear one another.”) (at-Tirmidhi)
  22. When a man obeys his wife and disobeys his mother; and treats his friend kindly while shunning his father (at-Tirmidhi)
  23. When voices are raised in the mosques (at-Tirmidhi)
  24. People will walk in the marketplace with their thighs exposed
  25. Great distances will be traversed in short spans of time
  26. The people of Iraq will recieve no food and no money due to oppression by the Romans (Europeans) (Muslim)
  27. People will hop between the clouds and the earth
  28. A tribulation will enter everyones home (Ahmad)
  29. The leader of a people will be the worst of them (at-Tirmidhi)
  30. Leaders of people will be oppressors (Al-Haythami)
  31. People will treat a man with respect out of fear for some evil he might do (at-Tirmidhi)
  32. Men will begin to wear silk (at-Tirmidhi)
  33. Female singers and musical instruments will become popular (at-Tirmidhi)
  34. When singers become common (Al-Haythami)
  35. People will dance late into the night
  36. When the last ones of the Ummah begin to curse the first ones (at-Tirmidhi)
  37. People will claim to follow the Qur’an but will reject hadith & sunnah (Abu Dawood)
  38. People will believe in the stars (Al-Haythami)
  39. People will reject al-Qadr (the Divine Decree of Destiny) (Al-Haythami)
  40. Time will pass rapidly (Bukhari, Muslim, & Ahmad)
  41. Good deeds will decrease (Bukhari)
  42. Smog will appear over cities because of the evil that they are doing
  43. People will be carrying on with their trade, but their will only be a few trustworthy persons
  44. Wealth will increase so much so that if a man were given 10,000, he would not be content with it (Ahmad & Bukhari)
  45. A man will pass by a grave and wish that he was in their place (Bukhari)
  46. Earthquakes will increase (Bukhari & Muslim)
  47. There will be attempts to make the deserts green
  48. The appearance of false messengers (30 dajjals) (Bukhari)
  49. Women will be naked in spite of being dressed, these women will be led astray & will lead others astray (Muslim)
  50. The conquest of Constantinople by the Muslims (Ahmad)
  51. The conquest of India by the Muslims, just prior to the return of Jesus, son of Mary (peace be upon both of them)(Ahmad, an-Nisa’i, at-Tabarani, al-Hakim)
  52. When people begin to compete with others in the construction of taller buildings (Bukhari)
  53. There will be a special greeting for the people of distinction (Ahmad)
  54. The Euphrates will disclose a treasure (The Prophet, peace be upon him, said that whoever is present should not take anything from it) (Bukhari & Muslim)
  55. Two large groups, adhering to the same religious teaching will fight each other with large numbers of casualties (Bukhari & Muslim)
  56. Wild animals will be able to talk to humans (Ahmad)
  57. A man will leave his home and his thigh or hip will tell him what is happening back at his home (Ahmad)
  58. Years of deceit in which the truthful person will not be believed and the liar will be believed (Ahmad)
  59. Bearing false witness will become widespread (Al-Haythami & Ahmad)
  60. When men lie with men and women lie with women (Al-Haythami)
  61. Trade will become so widespread that a woman will be forced to help her husband in business (Ahmad)
  62. A woman will enter the workforce out of love for this world (Ahmad)
  63. Arrogance will increase in the earth (at-Tabarani, al-Hakim)
  64. Family ties will be cut (Ahmad)
  65. There will be many women of child-bearing age who will no longer give birth.
  66. There will be an abundance of food, much of which has no blessing in it.
  67. People will refuse when offerred food.
  68. Men will begin to look like women and women will begin to look like men

Asking to Almighty for forgiveness...

Asking to Almighty for forgiveness...  

So whenever you are free, just say Astaghfirullaha Wa athoobu ilaihi !!
And you will see the difference in life. This is for sure. !!
People often forget the importance of the simple yet powerful dua (supplication) – Istighfar i.e., saying “Astaghfirullah” (I seek forgiveness of Allah). Prophet Muhammad (peace be upon him) recited this at least 100 times a day. Let us see the benefits and virtues of reciting this simple beautiful supplication insha Allah.
  • Istighfar (Astaghfirullah) is the gateway of relief and happiness. Whenever you are in distress start reciting it and Insha Allah it will take you out of your anxiety and will put you in a peaceful situation and will give you happiness.
  • Istighfar removes anxiety and duas are answered.
  • Istighfar opens the door of sustenance.
  • Istighfar opens the door of mercy.
  • Istighfar opens the door of knowledge.
  • Istighfar is also gateway of productivity.
  • Istighfar relieves you. When you feel that sadness within you, when you are disturbed and frustrated, when anxiety surrounds you, say “Astaghfirullah” “Astaghfirullah”…
  • Reciting Astaghfiruallah is an effective method of calming our self and wipes away the variety of worldly worries from our mind and body. It may also help us, if we are suffering from depression, it calm us and lessen our depression.
  • Astaghfirullah also helps us to refrain from all forms of sins. Regularly saying this reminds us that Allah is everywhere and in this way there is very small chances of doing wrongful actions.
  • Ibn Abbas (May Allah be pleased with them) said: The Messenger of Allah (peace be upon him) said,
“If anyone constantly seeks pardon (from Allah), Allah will appoint for him a way out of every distress and a relief from every anxiety, and will provide sustenance for him from where he expects not.” [Abu Dawud].
  • In another hadith, Abdullah bin Abbas (May Allah be pleased with them) narrates that Rasulullah (Sallallahu Alayhi Wasallam) said:
“The one who (regularly) says Istighfaar, that is, frequently repent to Allah Ta’aala for sins committed, Allah Azza Wa-Jal will open a path from poverty and difficulties. All sorrow and hardship will be removed, and in its place prosperity and contentment granted. One will receive sustenance from unimagined and unexpected sources.”
  • Rasulullah (Sallallahu Alayhi Wasallam) has said in another Hadith:
“The one who seeks forgiveness for Muslim males and females from Allah Ta’aala twenty six or twenty five times every day, Allah Ta’ala will count that person among those whose Du’a is accepted, and through the barakah of whom those on earth gain Rizq (sustenance).”
  • Do Tasbih of Astaghfaar at least 100 times daily as it is the Sunnah of Prophet Muhammad (peace be upon him).
  • In one minute, you can say “Astaghfiru Allaah” more than 100 times! The virtue of seeking forgiveness is well-known, it is a reason of obtaining forgiveness, entering Paradise, having good provisions, increasing one’s strength, repelling harm, having affairs facilitated, the descent of rain, and increasing in wealth and children.
  • The doors of repentance are always open therefore don’t delay your repentance in a hope of tomorrow, as tomorrow is uncertain , Repent now and make it a habit to ask Allah’s forgiveness by reciting “Astaghfirullah”.
  • Say I believe in Allah’s mercy, I have sinned, I have gone astray, I have been negligent, but still I believe in Allah’s soothing mercy and forgiveness, I’ll not despair!
Importance of Istighfar from the Quran:
One of the 99 Names of Allah is Al-Ghaffaar (الْغَفَّارُ) The Great Forgiver The Forgiver, the One who forgives the sins of His slaves time and time again. There are numerous verses in the Quran about the importance of asking for forgiveness of Allah SWT. Here are few of them:
And (commanding you): “Seek the forgiveness of your Lord, and turn to Him in repentance, that He may grant you good enjoyment, for a term appointed, and bestow His abounding Grace to every owner of grace (i.e. the one who helps and serves needy and deserving, physically and with his wealth, and even with good words). But if you turn away, then I fear for you the torment of a Great Day (i.e. the Day of Resurrection). [Hud 11:3]
Declare (O Muhammad SAW) unto My slaves, that truly, I am the Oft-Forgiving, the Most-Merciful. [Al-Hijr 15:49]
Then, verily! Your Lord for those who do evil (commit sins and are disobedient to Allâh) in ignorance and afterward repent and do righteous deeds, verily, your Lord thereafter, (to such) is Oft-Forgiving, Most Merciful. [An-Nahl 16:119]
Your Lord knows best what is in your inner-selves. If you are righteous, then, verily, He is Ever Most Forgiving to those who turn unto Him again and again in obedience, and in repentance. [Al-Isra 17:25]
And verily, I am indeed Forgiving to him who repents, believes (in My Oneness, and associates none in worship with Me) and does righteous good deeds, and then remains constant in doing them, (till his death). [Ta-Ha 20:82]
And say (O Muhammad SAW): “My Lord! Forgive and have mercy, for You are the Best of those who show mercy!” [Al-Mumenoon 23:118]
Need more verses? Read the Quran! There are plenty of verses about the importance of seeking forgiveness. Some verses are addressing the previous Prophets and their people. But these are again addressing us since Allah SWT wants us to learn from the story of previous people – His acceptance of forgiveness from them and His severe punishments for the ignorant groups. So did you say “Astagfirullah” (I seek forgiveness of Allah) 100 times today? :)

Our Guests

Get internet stats from GoStats

Calendar Conversion

Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year

Kannur, Muslim Prayer Time