മുട്ടത്തെ കുറിച്ച് അല്‍പ്പം
കണ്ണൂര്‍ ജില്ലയിലെ മടായി
പഞ്ചായത്തില്‍ ഉള്‍പെടുന്ന അതി മനോഹരമായ ഒരു ഗ്രാമമാണ് മുട്ടം.ചുറ്റും
കനാലുകളും,പുഴകളും ഈ ഗ്രാമത്തെ സുന്ദരിയാക്കുമ്പോള്‍ തെങ്ങിന്‍
തോപ്പുകള്‍പച്ചപുതപ്പിചിരിക്കുന്നു.ശുദ്ദ വായുവും,കൊടും വേനലിലും വറ്റാത്ത
ജലസ്രോതസ്സും ഈ ഗ്രാമത്തിന്റെ പ്രത്യേഗതയാണ്.
പള്ളികളും കുളക്കടവുകളും നന്മ നിറഞ്ഞ നാട്ടുകാരും
വായനശാലകളും,എല്ലാമെല്ലാം നിറഞ്ഞ നില്‍കുന്ന ഗ്രാമം .
ശുദ്ധവായു നിറഞ്ഞ
എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന
മരങ്ങള്‍ . ഇവിടുത്തെ കാഴ്‌ച്ചകള്‍ക്കും കുളത്തിനും മഴയ്ക്കും
ചിത്രശലഭങ്ങള്‍ക്കും എന്തിന് കാറ്റിനു പോലും എന്തോ ചില പ്രത്യേകതകളുണ്ട്.
മറ്റെവിടെയും കാണാത്ത ചില പ്രത്യേകതകള്‍. ഏഴിമലയെ തഴുകി കടല്‍ക്കാറ്റ്
നിറുത്താതെ വീഷികൊണ്ടിരിക്കും ..
മുട്ടം ഗ്രാമത്തിന്‍റെ പടിഞ്ഞാറ് വശത്തേക്ക് നോക്കിയാല്‍
ആകാശത്തെ ചുമ്പിച്ചു നില്‍ക്കുന്ന ഏഴിമല കാണാം കടൽനിരപ്പിന് 286 മീറ്റർ
ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴിമല നമ്മോടു പറയാന്‍ ഒരുപാട് ചരിത്രം ഉണ്ട്
..
ഒരു തുറമുഖവും
വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല 11-ആം നൂറ്റാണ്ടിലെ ചോള-ചേര
രാജാക്കന്മാരുടെ പ്രധാന യുദ്ധക്കളമായിരുന്നു.
ഉത്തരകേരളത്തിലെ എഴുതപ്പെട്ട ചരിത്രം ഉള്ള സ്ഥലങ്ങളിൽ പുരാതനമായ
ഒരു സ്ഥലമാണ് ഏഴിമല... മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട ഏഴിമലയില്‍
ഏഷ്യയിലെ ഏറ്റവും വലിയ നാവിക സേനാ അക്കാദമി സ്ഥിതി ചെയ്യുന്നു മുസ്ലീം
നവോദ്ധായകനായിരുന്ന ഷെയ്ഖ് അബ്ദുൾ ലത്തീഫിന്റെ ഭൌതീകാവശിഷ്ടങ്ങൾ ഉണ്ട്
എന്നു വിശ്വസിക്കുന്ന ഒരു പുരാതന പള്ളി ഇവിടെയുണ്ട്. ദുർല്ലഭമായ ഔഷധ ചെടികൾ
ഏഴിമലയിലുണ്ട്.
ഏഴിമലയിലെ മൗണ്ട്
ഡെലി വിളക്കുമാടം (ലൈറ്റ് ഹൌസ്) പുരാതനവും പ്രശസ്തവുമാണ്
മുട്ടത്തിന്റെ കിഴക്ക് നോക്കിയാല്‍ വിശാലമായി പറന്നു കിടക്കുന്ന
മാടായി പാറ കാണാം.. മാടായി പാറയില്‍ നിന്ന് നോകിയാല്‍ ഏഴിമലക്ക്
മുകളിലൂടെയുള്ള സൂര്യാസ്തമയം ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക്
കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്.
മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത്
പഴയങ്ങാടി റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു.
വേനൽകാലത്തു് പാറയിലെ പുല്ലുകൾകരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. പോർച്ചുഗീസുകാർ ലാൻഡ് ഓഫ് ബർണിങ് ഫയർ എന്ന് വിളിച്ചിതിൽ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിനു് എരിയുന്ന പുരം എന്നർത്ഥം വരുന്ന എരിപുരം എന്ന സ്ഥലപേരുണ്ടായത്

No comments:
Post a Comment